വൈക്കം : മാമാങ്കത്തിന് ശേഷം പ്രവാസി വ്യവസായി വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിംസ് മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രവുമായി എത്തുന്നു. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം 2018 ലെ പ്രളയത്തിന്റെ കഥയാണ് പറയുന്നത്.
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, കല്യാണി തുടങ്ങിയവർ ചിത്രത്തിനായി ഒരുമിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് വൈക്കത്തിനടുത്ത് ടോളിൽ പുരോഗമിക്കുകയാണ്. 15 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഒരു വലിയ ഗ്രാമത്തിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.
നിർമ്മാതാവും എഴുത്തുകാരനുമായ വേണു കുന്നപ്പിള്ളി കഴിഞ്ഞ ദിവസം സെറ്റിലെ ഒരു നാടൻ ചായക്കടയിൽ നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഒന്നര മാസമായി ചിത്രീകരണം നടക്കുന്ന സിനിമയുമായി ബന്ധപ്പെട്ട ആദ്യ ചിത്രമാണിത്.