Spread the love

മുംബൈ : പ്രശസ്ത പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ ഇന്ത്യൻ ഫുട്ബോളിലേക്ക് തിരിച്ചെത്തി. ഐഎസ്എൽ ക്ലബ്ബായ ഈസ്റ്റ് ബംഗാളിന്‍റെ മുഖ്യ പരിശീലകനായാണ് ഇദ്ദേഹത്തെ നിയമിച്ചത്. ഈസ്റ്റ് ബംഗാൾ നിക്ഷേപകരായ ഇമാമി ഗ്രൂപ്പും കോൺസ്റ്റന്‍റൈനും ഇക്കാര്യം സ്ഥിരീകരിച്ചു.

ഇംഗ്ലീഷ് പരിശീലകനായ കോൺസ്റ്റന്റൈൻ മുമ്പ് ഇന്ത്യൻ ദേശീയ ടീമിന്‍റെ മുഖ്യ പരിശീലകനായിരുന്നു. കോൺസ്റ്റന്റൈൻ രണ്ട് തവണയായി ഏഴ് വർഷം ഇന്ത്യൻ ടീമിന്‍റെ ചുമതല വഹിച്ചിരുന്നു. കോൺസ്റ്റന്റൈന്റെ ഭരണകാലത്താണ് ഫിഫ റാങ്കിംഗിൽ ഇന്ത്യ വലിയ കുതിച്ചുചാട്ടം നടത്തിയത്. 2019 ഏഷ്യാ കപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ പുറത്തായതിന് പിന്നാലെയാണ് കോൺസ്റ്റന്റൈൻ സ്ഥാനമൊഴിഞ്ഞത്.

ഇന്ത്യൻ ടീം വിട്ടതിന് ശേഷം ഇടക്കാലത്ത് കോൺസ്റ്റന്റൈൻ സൈപ്രസ് ക്ലബിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഇതിനിടയിൽ, കോൺസ്റ്റന്റൈൻ ഇന്ത്യയിലേക്ക് മടങ്ങാൻ നിരവധി തവണ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. ഈ വർഷം ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ്സിയും കോൺസ്റ്റന്റൈനെ പരിഗണിച്ചിരുന്നു.

By newsten