Spread the love

സ്പൈസ് ജെറ്റ് വിമാനക്കമ്പനിക്കെതിരെ സൈബർ ആക്രമണം. ഇന്നലെ രാത്രിയാണ് വിമാനക്കമ്പനിക്ക് നേരെ റാൻസംവെയർ ആക്രമണം നടന്നത്. ഇതേതുടർന്ന് ഇന്ന് നിരവധി വിമാന സർവീസുകൾ വൈകുകയും ചില വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു.

ആരാണ് ആക്രമണത്തിനു പിന്നിലെന്ന് വ്യക്തമല്ല. സ്പൈസ് ജെറ്റിന്റെ കമ്പ്യൂട്ടർ ശൃംഖലയിൽ നിരവധി സംവിധാനങ്ങൾ ആക്രമിക്കപ്പെട്ടു. ഇത് കമ്പനിയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തി.

ആക്രമിക്കപ്പെട്ട കമ്പ്യൂട്ടറുകളിൽ ഭൂരിഭാഗവും കമ്പനിയുടെ ഐടി വിഭാഗം പുനഃസ്ഥാപിച്ചു. എന്നാൽ, അപ്രതീക്ഷിതമായ ആക്രമണത്തെ തുടർന്ന് സ്പൈസ് ജെറ്റിന്റെ യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിട്ടു.

By newsten