മാതാപിതാക്കൾ ഒരാളുടെ ജീവിതത്തിന്റെ വെളിച്ചവും ജീവിതവുമാണ്. നിങ്ങളുടെ അമ്മയുടെയും അച്ഛന്റെയും സ്നേഹം നിങ്ങളെ വലയം ചെയ്തിട്ടുണ്ടെങ്കിൽ സ്വയം ഒരു ഭാഗ്യവാനായി കണക്കാക്കണം. ഓൺലൈനിൽ വൈറലായ ഒരു വീഡിയോയിൽ, കൻവാർ യാത്രയ്ക്കിടെ ഒരാൾ തന്റെ പ്രായമായ മാതാപിതാക്കളെ ചുമലിലേറ്റുന്നത് കാണാം. 10000 ത്തിലധികം വ്യൂസ് നേടിയ ഈ വീഡിയോ ഐപിഎസ് ഉദ്യോഗസ്ഥനായ അശോക് കുമാറാണ് പങ്കുവെച്ചത്.
ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയിൽ, ഒരു മനുഷ്യൻ തന്റെ പ്രായമായ മാതാപിതാക്കളെ ഒരു പല്ലക്കിൽ കൊണ്ടുപോകുന്നത് കാണാം. അയാൾ പല്ലക്കിൽ ഇരുവശത്തും ചെറിയ കസേരകൾ സ്ഥാപിച്ച് അച്ഛനെയും അമ്മയെയും ചുമലിൽ ചുമക്കുന്നു. കൻവാർ തീർഥാടന യാത്രയിൽ മാതാപിതാക്കൾക്ക് പങ്കെടുക്കാനായാണ് അദ്ദേഹം ഇങ്ങനെ ചെയ്തത്.
“ഇക്കാലത്ത്, വൃദ്ധരായ മാതാപിതാക്കൾ വെറുക്കപ്പെടുന്നു, അവരെ വീട്ടിൽ നിന്ന് പുറത്താക്കുന്നു അല്ലെങ്കിൽ അവരുടെ കുട്ടികളോടൊപ്പം ജീവിക്കാൻ അനുവദിക്കുന്നില്ല. എന്നാൽ, ഇന്ന് വിപരീതമായ കാഴ്ചയാണ് കണ്ടത്” എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവച്ചത്.
വീഡിയോ കാണാം: https://twitter.com/AshokKumar_IPS/status/1549270187488161792?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1549910198231281664%7Ctwgr%5E%7Ctwcon%5Es3_&ref_url=https%3A%2F%2Fwww.indiatoday.in%2Ftrending-news%2Fstory%2Fman-carries-elderly-parents-on-his-shoulders-for-kanwar-yatra-internet-salutes-him-1978164-2022-07-21