Spread the love

ഗായകൻ ഇടവ ബഷീർ (78) അന്തരിച്ചു. ആലപ്പുഴ ബ്ലൂ ഡയമണ്ട്സ് ഓർക്കസ്ട്രയുടെ സുവർണ ജൂബിലി ആഘോഷത്തിൽ പാടുന്നതിനിടെ കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്. സംഗീതോത്സവങ്ങളെ ജനപ്രിയമാക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച ഗായകനാണ് ഇടവ ബഷീർ.

പാട്ട് പാടുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീണ ബഷീറിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബഷീറിനെ പാതിരപ്പള്ളിയിലെ സ്ഥലത്ത് നിന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു.

By newsten