തെന്നിന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന താരവിവാഹത്തിന്റെ തീയതി പുറത്തിറങ്ങി. യുവ തമിഴ് സംവിധായകൻ വിഘ്നേഷ് ശിവനും ലേഡി സൂപ്പർസ്റ്റാർ നയന്‍താരയും ജൂൺ 9 ന് വിവാഹിതരാകും. ചെന്നൈയ്ക്കടുത്ത് മഹാബലിപുരത്താണ് വിവാഹം നടക്കുക.
വിവാഹത്തിന് മുന്നോടിയായി തയ്യാറാക്കിയ ഡിജിറ്റൽ ക്ഷണക്കത്ത് പുറത്തിറക്കി. വധുവിന്റെയും വരന്റെയും പേരുകൾ ക്ഷണക്കത്തിൽ നയൻ, വിക്കി എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. സിനിമകളുടെ പേർ പോലെ ഒരു മോഷൻ പോസ്റ്ററായാണ് ക്ഷണം പുറത്തിറങ്ങിയത്. തിരുപ്പതിയിൽ വച്ചായിരുന്നു വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് സ്ഥലം മാറ്റുകയായിരുന്നു.
വിജയ് സേതുപതി, സാമന്ത, സംവിധായകൻ നെൽസൺ ദിലീപ് കുമാർ എന്നിവർ വിവാഹ ചടങ്ങിൽ പങ്കെടുക്കും. വിഘ്നേഷ് ശിവനും നയന്‍താരയും 2015 ൽ പുറത്തിറങ്ങിയ നാനും റൗഡി ധാൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് പ്രണയത്തിലായത്. ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ 2021 മാർച്ച് 25നാണ് ഇവരുടെ വിവാഹ നിശ്ചയം നടന്നത്.