ആന്റണി സോണി സംവിധാനം ചെയ്യുന്ന ‘പ്രിയൻ ഓട്ടത്തിലാണ്’ എന്ന ചിത്രം ഇന്ന് മുതൽ പ്രദർശനം ആരംഭിക്കുന്നു. ഷറഫുദ്ദീൻ, നൈല ഉഷ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.വ്യു സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമനാണ് ചിത്രം നിർമിക്കുന്നത്. അഭയകുമാറും അനിൽ കുര്യനും ചേർന്നാണ് രചന. ഷറഫുദ്ദീനെ കാത്തിരിക്കുന്ന നിരവധി ചിത്രങ്ങളുണ്ട് മലയാളത്തിൽ. റിമ കല്ലിങ്കൽ പ്രധാന വേഷത്തിലെത്തുന്ന ഹാഗറാണ് ഷറഫുദ്ദീന്റെ മറ്റൊരു ചിത്രം. ജോഷി സംവിധാനം ചെയ്യുന്ന സുരേഷ് ഗോപിയുടെ പാപ്പൻ എന്ന ചിത്രമാണ് നൈല ഉഷയുടെ അടുത്ത ചിത്രം.