Spread the love

ഷെയ്ൻ നിഗം നായകനായി രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ‘ബർമുഡ’യുടെ റീലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 29 ന് കോമഡി എൻറർടെയ്നറായ സിനിമ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ പ്രഖ്യാപിച്ചു. ഷെയ്ൻ നിഗം തൻറെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ ‘ബർമുഡ’യുടെ റിലീസ് തീയതി പ്രഖ്യാപിക്കുന്ന ഒരു മോഷൻ വീഡിയോ പങ്കുവെച്ചിരുന്നു.

ജൂലൈ 29 മുതൽ ബർമുഡ’ എന്ന കുറിപ്പോടെയാണ് നടൻ വീഡിയോ പങ്കുവെച്ചത്. നവാഗതനായ കൃഷ്ണദാസ് പങ്കിയുടെ തിരക്കഥയിൽ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബർമുഡ’. ഇന്ദുഗോപൻ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്, അദ്ദേഹം ഒരു വിചിത്രമായ പരാതിയുമായി സബ് ഇൻസ്പെക്ടർ ജോഷ്വയെ സമീപിക്കുന്നു. തുടർന്നുള്ള സംഭവങ്ങളാണ് സിനിമയിൽ.

ഷെയ്ൻ നിഗത്തെ കൂടാതെ നിരഞ്ജന അനൂപ്, മണിയൻപിള്ള രാജു, ഇന്ദ്രൻസ്, ദിനേശ് പണിക്കർ, വിനയ് ഫോർട്ട്, സുധീർ കരമന, സൈജു കുറുപ്പ്, ഗൗരി നന്ദ, നാഥു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

By newsten