മുംബൈ: മുകേഷ് അംബാനിയുടെ റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡിന് വൻ തുക പിഴ ചുമത്തി സെബി. റിലയൻസിന്റെ ജിയോയിൽ 5.7ബില്യൺ ഡോളർ നിക്ഷേപം നടത്തുന്ന വിവരം അറിയിച്ചില്ലെന്നതാണ് കുറ്റം.
2020 ഏപ്രിലിൽ, മെറ്റയുടെ കമ്പനിയായ വാട്സ്ആപ്പ് പേമെന്റ് ശക്തിപ്പെടുത്തുന്നതിനും, അതുവഴി ചെറുകിട ബിസിനസുകൾക്ക് പേമെന്റ് സർവീസ് നടപ്പാക്കാൻ ലക്ഷ്യമിട്ടായിരുന്നു ഫെയ്സ്ബുക്ക് റിലയൻസ് ഇന്റസ്ട്രീസിലേക്ക് വൻ തുക നിക്ഷേപിച്ചത്.
ഈ നിക്ഷേപത്തിലൂടെയാണ് റിലയൻസ് ഗ്രൂപ്പിനു അതിന്റെ വലിയ കടബാധ്യത മറികടക്കാൻ കഴിഞ്ഞത്. എന്നാൽ ഇക്കാര്യം അറിയിച്ചിട്ടില്ലെന്ന് സെബി പറഞ്ഞു. ഇതിനോട് റിലയൻസ് ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല. സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ കമ്പനിക്ക് 30 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. 38,522 ഡോളർ നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്. ഇന്നത്തെ നിലവാരമനുസരിച്ച് 77,8780 രൂപയാണ് ഇവർ അടയ്ക്കേണ്ട പിഴ.