Spread the love

മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയ എർലിംഗ് ഹാളണ്ടിന് പകരക്കാരനായി ബൊറൂസിയ ഡോർട്ട്മുണ്ട് അയാക്സിൽ നിന്ന് സെബാസ്റ്റ്യൻ ഹാളറിനെ ടീമിലെത്തിച്ചു. 35 ദശലക്ഷം യൂറോയുടെ റെക്കോർഡ് ഫീസിനാണു അദ്ദേഹം ജർമ്മൻ ക്ലബിൽ എത്തുന്നത്. 2026 വരെ നാല് വർഷത്തെ കരാറിലാണ് ഹാളർ സിഗ്നൽ ഇഡുന പാർക്കിലേക്ക് വരുന്നത്.

ട്രാൻസ്ഫർ വിൻഡോ തുറന്നതിന് ശേഷം ഡോർട്ട്മുണ്ട് ടീമിലേക്ക് കൊണ്ടുവരുന്ന ഏഴാമത്തെ കളിക്കാരനാണ് ഹാലർ. ഇംഗ്ലീഷ് ക്ലബ് വെസ്റ്റ്ഹാമിൽ നിന്ന് ഡച്ച് ക്ലബ് അയാക്സിലേക്ക് ചേക്കേറിയ ഹാലർ ഒന്നര വർഷത്തിനിടെ 66 മത്സരങ്ങളിൽ നിന്ന് 47 ഗോളുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ 11 ഗോളുകളും ഐവറി കോസ്റ്റ് താരം നേടിയിരുന്നു. 28കാരനായ താരത്തിന് നിരവധി ഗോളുകളുമായി തങ്ങളെ നയിക്കാൻ കഴിയുമെന്ന് ഡോർട്ട്മുണ്ട് പ്രതീക്ഷിക്കുന്നു.

By newsten