Spread the love

സൗദി: സൗദി അറേബ്യയിൽ ഇന്ന് മുതൽ ടാക്സി ഡ്രൈവർമാർക്ക് യൂണിഫോം നിർബന്ധമാക്കും. ടാക്സി ഡ്രൈവർമാർ, എയർപോർട്ട് ടാക്സി ഡ്രൈവർമാർ, ഓൺലൈൻ ടാക്സി ഡ്രൈവർമാർ എന്നിവർക്കാണ് ഇന്ന് മുതൽ യൂണിഫോം നിർബന്ധമാക്കിയത്. ഡ്രൈവർമാർ ഡ്യൂട്ടിയിലായിരിക്കുമ്പോൾ യൂണിഫോം ധരിക്കുകയും യാത്രക്കാരോട് മര്യാദയോടും ബഹുമാനത്തോടും നല്ല പെരുമാറ്റത്തോടും കൂടി പെരുമാറുകയും ചെയ്യേണ്ടത് നിർബന്ധമാണ്.

ഡ്രൈവർമാർക്ക് യൂണിഫോം നൽകാൻ ടാക്സി കമ്പനികൾ നിര്‍ബന്ധിതമാണ്. ഡ്രൈവർമാർ ഡ്യൂട്ടിയിലായിരിക്കുമ്പോൾ തിരിച്ചറിയൽ കാർഡ് ധരിക്കണം. ടാക്സി ഡ്രൈവർമാരുടെ യൂണിഫോമിൽ ആവശ്യാനുസരണം കോട്ടുകളോ ജാക്കറ്റുകളോ ഉൾപ്പെടുത്താം. ഇതിലൂടെ, സേവനത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, പൊതുതാത്പര്യ ചട്ടത്തിൻ അനുസൃതമായി ഡ്രൈവർമാരുടെ വസ്ത്രധാരണം ഏകീകരിക്കുക, പൊതു രൂപം മെച്ചപ്പെടുത്തുക എന്നിവയാണ് പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി ലക്ഷ്യമിടുന്നത്. യൂണിഫോം ധരിക്കാത്ത ഡ്രൈവർമാരിൽ നിന്ന് 500 റിയാൽ പിഴ ഈടാക്കും. കറുത്ത പാന്റും ബെല്‍റ്റും ചാരനിറത്തിലുള്ള ഫുള്‍കൈ ഷര്‍ട്ടുമാണ് പൊതു ടാക്സി ഡ്രൈവർമാരുടെ യൂണിഫോം.

By newsten