റിയാദ്: രാജ്യത്തെ വികസനം ഉന്നത തലത്തിലേക്ക് എത്തിക്കാനുള്ള ബൃഹത്തായ പദ്ധതിയുമായി സൗദി അറേബ്യ. പ്രധാന വരുമാന സ്രോതസ്സായ എണ്ണ കയറ്റുമതിയിൽ പ്രത്യേക പരീക്ഷണത്തിന് രാജ്യം തയ്യാറെടുക്കുകയാണ്. ആഭ്യന്തര ഉൽപാദനത്തിന് മറുമരുന്ന് കണ്ടെത്തി കയറ്റുമതി വർദ്ധിപ്പിക്കാനാണ് നീക്കം. ഇക്കാര്യത്തിൽ സൗദി അറേബ്യ ലക്ഷ്യം കൈവരിച്ചാൽ ഇന്ത്യയുൾപ്പെടെയുള്ള പ്രധാന എണ്ണ ഇറക്കുമതി രാജ്യങ്ങൾക്ക് അത് വലിയ ആശ്വാസമാകും.
കൂടുതൽ എണ്ണ കയറ്റുമതി ചെയ്യണമെന്ന് ഇന്ത്യ നേരത്തെ സൗദി അറേബ്യയോട് ആവശ്യപ്പെട്ടിരുന്നു. യൂറോപ്പിൽ നിന്ന് ഇതിനകം തന്നെ വലിയ ഡിമാൻഡ് ഉയർന്നിട്ടുണ്ട്. യൂറോപ്പിലെ പ്രതിസന്ധി മറികടക്കാൻ സൗദി അറേബ്യയും ഇറാഖും മുന്നോട്ട് വന്നിട്ടുണ്ട്.
സൗദി അറേബ്യയിൽ വൈദ്യുതി ഉൽപ്പാദനത്തിന് ബദൽ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. നിലവിൽ, വൈദ്യുതി ഉൽപാദനം പ്രധാനമായും പെട്രോളിയം ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാണ് നടത്തുന്നത്. വൈദ്യുതിയുടെ 50 ശതമാനത്തിലേറെയും പെട്രോളിയം ഉപയോഗിച്ചാണ് ഉത്പാദിപ്പിക്കുന്നത്. ഇവിടെയാണ് ബദൽ പദ്ധതി തയ്യാറാക്കുന്നത്.