Spread the love

ജിദ്ദ: ഗാർഹിക തൊഴിൽ നിയമത്തിൽ പ്രധാന ഭേദഗതിയുമായി സൗദി അറേബ്യ. ഹൗസ് ഡ്രൈവർമാർ, മറ്റ് ഗാർഹിക തൊഴിലാളികൾ തുടങ്ങിയ ഗാർഹിക വിസയിലുള്ള തൊഴിലാളികൾക്ക് തൊഴിലുടമയുടെ അനുവാദമില്ലാതെ സ്പോൺസർഷിപ്പ് മാറ്റാൻ അനുവദിക്കുന്നതാണ് നിർണായക ഭേദഗതി. നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ഈ ഇളവ് അനുവദിക്കുന്നത്. മാനവ വിഭവശേഷി മന്ത്രാലയമാണ് ഭേദഗതി വരുത്തിയത്.

സ്പോൺസറുടെ അനുവാദമില്ലാതെ മറ്റൊരു തൊഴിലുടമയ്ക്ക് തൊഴിൽ കൈമാറാൻ അനുവദിക്കുന്ന പുതിയ ഖണ്ഡികകൾ, ശമ്പള കിഴിവുകൾ ഉൾപ്പെടെയുള്ള നടപടികൾ തൊഴിലുടമയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന കേസുകളിൽ കോഡിൽ പുതിയ ഖണ്ഡികകൾ ചേർത്താണ് ഭേദഗതി ചെയ്തിരിക്കുന്നത്.

By newsten