റിയാദ്: സൗദി അറേബ്യയിലെ താപനില ഉയരുന്ന സാഹചര്യത്തിൽ വാഹനങ്ങൾക്ക് കൂളിംഗ് പേപ്പറുകൾ ഒട്ടിക്കാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ഒരു നിർദ്ദിഷ്ട പരിധിക്കുള്ളിലുള്ളതും കാഴ്ചയിൽ ഇടപെടാത്തതുമായ പേപ്പറുകൾ ഉപയോഗിക്കുന്നതിനാണ് അനുമതി.
അതേസമയം, ഈ പരിധി ലംഘിച്ചാൽ 500 മുതൽ 9,000 റിയാൽ വരെ പിഴ നൽകേണ്ടി വരും. സൗദി അറേബ്യയുടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആണ് അനുമതി സംബന്ധിച്ച് വ്യക്തത വരുത്തിയത്. വേനൽച്ചൂടിൽ, ചൂടിനെ പ്രതിരോധിക്കാൻ വാഹനങ്ങളിൽ കൂളിംഗ് പേപ്പറുകൾ സ്ഥാപിക്കാം.
30 ശതമാനം വരെ കട്ടിയുള്ള കൂളിംഗ് പേപ്പറുകൾ വാഹനങ്ങളിൽ ഒട്ടിക്കാൻ അനുവാദമുണ്ട്. അതേസമയം, നിർദ്ദിഷ്ട പരിധിക്ക് മുകളിൽ പേപ്പറുകൾ ഉപയോഗിക്കുന്നതിന് മെഡിക്കൽ സർട്ടിഫിക്കറ്റ് നേടണം. അല്ലാത്ത പക്ഷം നിയമലംഘനത്തിന് പിഴയടയ്ക്കേണ്ടി വരുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.