Spread the love

മലയൻകുഞ്ഞിന്‍റെ പുതിയ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തിന് ആശംസകൾ നേർന്ന് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സൂര്യയും കമൽഹാസനും ആശംസകളുമായി എത്തിയിരുന്നു. ഇപ്പോഴിതാ ഫാസിലിനും സിനിമയ്ക്കും ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുകയാണ് സത്യൻ അന്തിക്കാട്. അദ്ദേഹം പ്രേക്ഷകർക്ക് എന്തെങ്കിലും പുതുമയുമായേ മുന്നിലേക്കെത്താറുള്ളൂവെന്നും അതുകൊണ്ടാണ് മലയൻകുഞ്ഞിനെ കാണാൻ കാത്തിരിക്കുന്നതെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. സജിമോൻ പ്രഭാകർ സംവിധാനം ചെയ്ത് മഹേഷ് നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സർവൈവൽ ത്രില്ലർ ചിത്രമാണ് മലയൻകുഞ്ഞ്. ഫഹദ് ഫാസിൽ, രജിഷ വിജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ദീപക് പറമ്പോൽ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  സെൻസർഷിപ്പ് പൂർത്തിയാക്കിയ ചിത്രം ജൂലൈ 22ന് ‘യു’ സർട്ടിഫിക്കറ്റോടെ തിയേറ്ററുകളിലെത്തും. എ.ആർ. റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

By newsten