സാനിയയും സഹതാരം ക്രൊയേഷ്യയുടെ മേറ്റ് പാവിചും സെമിഫൈനലിൽ നീല്‍ സ്‌കുപ്‌സ്‌കി-ഡിസൈറേ ക്രോസിക് സഖ്യത്തോട് പരാജയപ്പെട്ടു. സാനിയ-പവിച് സഖ്യം മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിന് ഒടുവിലാണ് തോറ്റത്. ആദ്യ സെറ്റ് നേടിയ ശേഷം സാനിയയും പവിചും അടുത്ത രണ്ട് സെറ്റുകൾ കൈവിട്ടു. സ്കോർ: 6-4, 5-7, 4-6.
തോൽവിക്ക് ശേഷം സാനിയ സോഷ്യൽ മീഡിയയിൽ വൈകാരികമായ ഒരു കുറിപ്പ് എഴുതിയിരുന്നു. 20 വർഷമായി ടെന്നീസ് കളിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും വിംബിൾഡൺ കോർട്ടിനോട് വിടപറയുന്നതിൽ സങ്കടമുണ്ടെന്നും സാനിയ പറഞ്ഞു.
വനിതാ ഡബിൾസിൽ മുൻ ലോക ഒന്നാം നമ്പർ താരമായ സാനിയ ഓസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ, യുഎസ് ഓപ്പൺ, വിംബിൾഡൺ എന്നീ കിരീടങ്ങൾ നേടിയിട്ടുണ്ട്. ഇത്തവണ വിംബിൾഡണിൽ വനിതാ ഡബിൾസിലും മിക്സഡ് ഡബിൾസിലും മത്സരിച്ചു. എന്നാൽ വനിതാ ഡബിൾസിൽ സാനിയ ആദ്യ റൗണ്ടിൽ തന്നെ തോറ്റു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ ടെന്നീസ് കളിക്കാരി വിംബിൾഡണിലെ ഗ്രാസ് കോർട്ടിനോട് വിടപറയുന്നു.