ചെക്ക് റിപബ്ലിക്കന്‍ കാർ നിർമ്മാതാക്കളായ സ്കോഡ ഇലക്ട്രിക് മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. സ്കോഡയുടെ ആദ്യ ഇലക്ട്രിക് കാർ 12-18 മാസത്തിനുള്ളിൽ ഇന്ത്യയിലെത്തും. പരീക്ഷണത്തിന്‍റെ ആദ്യ ഘട്ടത്തിൽ, സ്കോഡ പൂർണ്ണമായും യൂറോപ്പിൽ നിന്ന് ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുമതി ചെയ്യും.
തുടർന്ന് വിപണിയെ ആശ്രയിച്ച് വാഹനങ്ങൾ ഇന്ത്യയിൽ അസംബിൾ ചെയ്ത് നിർമ്മിക്കും. അന്താരാഷ്ട്ര വിപണിയിൽ സ്കോഡയ്ക്ക് രണ്ട് ഇലക്ട്രിക് മോഡലുകൾ ഉണ്ട്. ഇതേ മോഡലുകൾ ഇന്ത്യയിലും അവതരിപ്പിക്കുമോ എന്ന് വ്യക്തമല്ല. ഇന്ത്യ 2.0 പ്രോഗ്രാമിന് കീഴിൽ, സ്കോഡ അതിന്‍റെ നിക്ഷേപങ്ങളും പ്രവർത്തനങ്ങളും രാജ്യത്ത് വ്യാപിപ്പിക്കുകയാണ്.
2022ൽ ഇന്ത്യയിലെ വിൽപ്പന 50,000 യൂണിറ്റ് കടക്കുമെന്നാണ് സ്കോഡ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം 23,858 യൂണിറ്റുകളാണ് സ്കോഡ രാജ്യത്ത് വിറ്റഴിച്ചത്. ഈ വർഷം, വെറും 10 മാസത്തിനുള്ളിൽ 44,500 യൂണിറ്റുകൾ വിൽക്കാൻ കമ്പനിക്ക് കഴിഞ്ഞു. കുഷക്, സ്ലാവിയ മോഡലുകളോടുള്ള മികച്ച പ്രതികരണത്തിൽ നിന്നും കമ്പനിക്ക് നേട്ടമുണ്ടായി. ഐസിഇ (ഇന്‍റേണൽ ജ്വലന എഞ്ചിൻ) വിഭാഗത്തിൽ പുതിയ സെഡാനുകൾ അവതരിപ്പിക്കാനും സ്കോഡ പദ്ധതിയിടുന്നുണ്ട്.