Spread the love

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധനവ്, പണപ്പെരുപ്പം, ഇന്ത്യൻ ഓഹരി വിപണിയിലെ തകർച്ച എന്നിവയാണ് രൂപയുടെ തകർച്ചയ്ക്ക് പ്രധാന കാരണം.

ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 77.81 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. നേരത്തെ 77.79 ആയിരുന്നു ഏറ്റവും കുറഞ്ഞ നിരക്ക്. പിന്നീട് സ്ഥിതി മെച്ചപ്പെട്ടെങ്കിലും ഡോളറിനെതിരെ രൂപയുടെ മൂല്യം 77.78 എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സൗദി റിയാലിനെതിരെ രൂപയുടെ മൂല്യം 20.74 രൂപയായും യുഎഇ ദിർഹത്തിനെതിരെ 21.18 രൂപയായും ഇടിഞ്ഞു.

എണ്ണവില 13 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ചൈനയുടെ കയറ്റുമതി വർദ്ധിക്കുന്നതും ഷാങ്ഹായ് പോലുള്ള നഗരങ്ങളിൽ ലോക്ക്ഡൗൺ പിൻ‌വലിച്ചതും എണ്ണ വിലയെ ബാധിച്ചു. ഇന്ത്യൻ ഓഹരി വിപണികളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഓഹരി വിപണി കഴിഞ്ഞ ദിവസം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

By newsten