Spread the love

മുംബൈ: ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം വീണ്ടും കുത്തനെ ഇടിഞ്ഞു. 13 പൈസ കുറഞ്ഞ് 80.05 ലാണ് ക്ലോസ് ചെയ്തത്. എണ്ണ ഇറക്കുമതിക്കാരിൽ നിന്ന് ഡോളറിന് വലിയ ഡിമാൻഡ് ഉണ്ടായതും ധനക്കമ്മി വർദ്ധിച്ചേക്കാമെന്ന ആശങ്കയും രൂപയ്ക്ക് തിരിച്ചടിയായി.

ഇതാദ്യമായാണ് രൂപയുടെ മൂല്യം 80.05 ൽ ക്ലോസ് ചെയ്യുന്നത്. ചൊവ്വാഴ്ച 80.05 ൽ എത്തിയ രൂപയുടെ മൂല്യം 79.92 ൽ തിരിച്ചു കയറിയിരുന്നു. ക്രൂഡ് ഓയിൽ വില ബാരലിന് 105 ഡോളറിൽ തുടരുകയാണ്. അമിത ലാഭത്തിന് കയറ്റുമതി കമ്പനികൾക്ക് മേൽ ചുമത്തിയിരുന്ന നികുതി സർക്കാർ പിൻവലിച്ചതാണ് ധനക്കമ്മി വർദ്ധിക്കുമെന്ന ആശങ്ക ഉയർത്തിയത്. 79.91ൽ വിനിമയം തുടങ്ങിയ ശേഷമാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്.

By newsten