Spread the love

മസ്‌കത്ത്: ഇന്ത്യയുടെ സ്വന്തം റുപേ കാർഡുകൾ ഇപ്പോൾ ഒമാനിലും ഉപയോഗിക്കാം. നാഷണൽ പെയ്മന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ഇന്‍റർനാഷണൽ പെയ്മന്റ് ലിമിറ്റഡും ഇതുമായി ബന്ധപ്പെട്ട് സെൻട്രൽ ബാങ്ക് ഓഫ് ഒമാനുമായി ധാരണാപത്രം ഒപ്പുവെച്ചു.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍റെ ഒമാൻ സന്ദർശനത്തിന്‍റെ ഭാഗമായാണ് ഇരു രാജ്യങ്ങളും തമ്മിൽ കരാർ ഒപ്പിട്ടത്. യുപിഐ സംവിധാനത്തിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഇടപാടുകൾ കൂടുതൽ വേഗത്തിലാക്കാൻ ഈ സഹകരണം സഹായിക്കുമെന്ന് ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഇന്ത്യയിൽ നിന്നുള്ള പ്രാദേശിക ബാങ്കുകൾ നൽകുന്ന റുപേ കാർഡുകൾ എല്ലാ ഒമാൻനെറ്റ് എടിഎമ്മുകളിലും സ്വൈപ്പിംഗ് മെഷീനുകളിലും ഒമാനിലെ ഓൺലൈൻ വെബ്സൈറ്റുകളിലെ ഇടപാടുകളിലും സ്വീകരിക്കും. ഒമാനിലെ ബാങ്കുകൾ നൽകുന്ന കാർഡുകൾ ഇന്ത്യയിലെ നാഷണൽ പേയ്മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നെറ്റ്‌വര്‍ക്കുകളിലും സ്വീകരിക്കും.

By newsten