ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ മിഡ് സീസൺ അവാർഡുകളിൽ എസ് എസ് രാജമൗലിയുടെ ആർആർആറിന് പുരസ്കാരം. മികച്ച രണ്ടാമത്തെ ചിത്രമായി ആർആർആർ തിരഞ്ഞെടുക്കപ്പെട്ടു. ‘എവരിത്തിങ്ങ് എവരിവേര്‍ ആള് അറ്റ് വണ്‍സ്’ എന്ന ചിത്രമാണ് ഒന്നാം സ്ഥാനത്ത്.
ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷനാണ് ട്വിറ്ററിലൂടെ പുരസ്കാരം പ്രഖ്യാപിച്ചത്. അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണ് ആർആർആർ. ‘ടോപ്പ് ഗൺ മാവെറിക്’, ‘ദി ബാറ്റ്മാൻ’, ‘ചാ ചാ റിയൽ സ്മൂത്ത്’, ‘എൽവിസ്’, ‘ദി നോർത്ത് മാൻ’, ‘ദ അണ്ബെയറബിള് വെയ്റ്റ് ഓഫ് മാസീവ് ടാലന്റ്’, ‘മാര്‍സല്‍ ദി ഷെൽ വിത്ത് ഷൂസ്’ എന്നിവയാണ് മത്സരത്തിലെ മറ്റ് ചിത്രങ്ങൾ.
മാർച്ച് 25 നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ 1,000 കോടിയിലധികം രൂപ നേടി. നെറ്റ്ഫ്ലിക്സ്, സീ5 തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളിൽ ചിത്രം ഇപ്പോൾ ലഭ്യമാണ്. ജൂനിയർ എൻടിആർ, രാം ചരൺ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.