Spread the love

ചാരവൃത്തി ആരോപിക്കപ്പെട്ട ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയിലെ മുൻ ശാസ്ത്രജ്ഞനും എയ്റോസ്പേസ് എഞ്ചിനീയറുമായ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ഇന്ത്യൻ ജീവചരിത്ര ചിത്രമാണ് നമ്പി ഇഫക്റ്റ്. ആർ മാധവൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പുതിയ ടീസർ പുറത്തിറങ്ങി. ആർ മാധവൻ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രിൻസ്റ്റൺ സർവകലാശാലയിൽ ബിരുദ വിദ്യാർത്ഥിയായിരിക്കെ ശാസ്ത്രജ്ഞനെന്ന നിലയിൽ നാരായണൻ നടത്തിയ പ്രവർത്തനങ്ങളുടെയും അദ്ദേഹത്തിനെതിരെ ഉയർന്ന വ്യാജ ചാരപ്രവർത്തന ആരോപണങ്ങളുടെയും കഥയാണ് ചിത്രം പറയുന്നത്. ചിത്രം ജൂലൈ ഒന്നിന് തീയേറ്ററുകളിലെത്തും.

By newsten