ബയേണ്‍ മ്യൂണിക്ക് സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയെ സ്വന്തമാക്കി ബാഴ്‌സലോണ. 50 മില്യണ്‍ യൂറോയ്ക്കാണ് താരത്തെ ബാഴ്‌സ സ്വന്തമാക്കിയത്. മെഡിക്കൽ പരിശോധനയും കരാർ ഒപ്പിടലും മാത്രമാണ് അവശേഷിക്കുന്നത്. മൂന്ന് വർഷത്തേക്കാണ് കരാർ . 45 ദശലക്ഷം യൂറോയാണ് അദ്ദേഹത്തിന് ശമ്പളം ലഭിക്കുക. പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ 5 ദശലക്ഷം യൂറോ അധികമായി ലഭിക്കും.
ബയേൺ മ്യൂണിക്കിന്‍റെ മുൻ നിർക്കാരനായിരുന്ന ലെവൻഡോവ്സ്കിക്ക് അടുത്ത സീസൺ വരെ ജർമ്മൻ ക്ലബുമായി കരാർ ഉണ്ടായിരുന്നു. എന്നാൽ, ടീം വിടണമെന്ന താരത്തിന്‍റെ ആവശ്യത്തിന് മുന്നിൽ ബയേൺ നിസ്സഹായരായി. 2022 ഫെബ്രുവരി മുതൽ ബാഴ്സലോണയിൽ ചേരാനുള്ള ആഗ്രഹം ലെവൻഡോവ്സ്കി പ്രകടിപ്പിച്ചിരുന്നു.
എന്നിരുന്നാലും, ബയേൺ പ്രതിഫലമായി ഒരു വലിയ തുക ആവശ്യപ്പെട്ടു. അതുകൊണ്ടാണ് ബാഴ്സയ്ക്ക് നാല് തവണ കരാർ പുതുക്കേണ്ടി വന്നത്. സാവിയുടെ കീഴിൽ ഒരു പുതിയ സീസണിനായി തയ്യാറെടുക്കുന്ന ബാഴ്സലോണ ഈ സീസണിൽ നിരവധി കളിക്കാരെ ടീമിലെത്തിച്ചിട്ടുണ്ട്.