സി.ബി.ഐക്കെതിരെ കാർത്തി ചിദംബരം ലോക്സഭാ സ്പീക്കർക്ക് അവകാശ ലംഘനത്തിൻ പരാതി നൽകി. പാര്‍ലിമെന്റിന്റെ ഐടി സ്റ്റാന്‍ഡിങ് കമ്മറ്റിയുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ സിബിഐ റെയിഡിന്റെ പേരില്‍ പിടിച്ചെടുത്തതായി പരാതിയിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കാൻ തന്നെയും കുടുംബത്തെയും കേന്ദ്ര ഏജൻസികൾ ഭീഷണിപ്പെടുത്തുകയാണെന്ന് കാർത്തി ചിദംബരം സ്പീക്കർക്ക് നൽകിയ പരാതിയിൽ ആരോപിച്ചു.
അനധികൃതമായി വിസ അനുവദിക്കുന്നതിൻ കൈക്കൂലി വാങ്ങിയെന്ന കേസിൽ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിൻ ഹാജരാകുന്നതിൻ തൊട്ടുമുമ്പാണ് കാർത്തി ചിദംബരം അവകാശ ലംഘന പരാതി നൽകിയത്. ചൈനീസ് കോഴക്കേസിൽ തനിക്ക് പങ്കില്ലെന്നും സർക്കാർ തീരുമാനപ്രകാരമാണ് വിസ അനുവദിച്ചതെന്നും കാർത്തി ചിദംബരം പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ സിബിഐ ഉന്നയിച്ച ആരോപണങ്ങൾ കാർത്തി ചിദംബരം നേരത്തെ നിഷേധിച്ചിരുന്നു.