ന്യൂ ഡൽഹി: റിലയൻസ് ജിയോ ആദ്യ ലാപ്ടോപ്പ് പുറത്തിറക്കി. ലാപ്ടോപ്പ് ഇപ്പോൾ സർക്കാർ ഇ-മാർക്കറ്റ്പ്ലേസ് (ജിഇഎം) പോർട്ടലിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ജിയോ ക്വാൽകോം സ്നാപ്ഡ്രാഗൺ 665 11.6 ഇഞ്ച് നെറ്റ്ബുക്ക് എന്നാണ് ലാപ്ടോപ്പിന്‍റെ പേര്. ലാപ്ടോപ്പിന് 19,500 രൂപയാണ് വില.
ഇതിനകം വിൽപ്പനയിലാണെങ്കിലും, എല്ലാവർക്കും ഇത് വാങ്ങാൻ കഴിയില്ല. സർക്കാർ വകുപ്പുകൾക്ക് മാത്രമേ ജിഇഎം പോർട്ടൽ വഴി ഷോപ്പിംഗ് നടത്താൻ കഴിയൂ. ദീപാവലിക്ക് ലാപ്ടോപ്പ് പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ മൊബൈൽ കോൺഗ്രസ് (ഐഎംസി) 2022 ന്‍റെ ആറാം പതിപ്പിൽ ജിയോബുക്ക് ഇതിനകം പ്രദർശിപ്പിച്ചിട്ടുണ്ട്.
സർക്കാരിന്റെ ഇ-മാർക്കറ്റ്പ്ലേസ് വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് പോലെ, ക്വാൽകോം സ്നാപ്ഡ്രാഗൺ 665 ഒക്ടാ-കോർ പ്രോസസ്സറിലാണ് ലാപ്ടോപ്പ് പ്രവർത്തിക്കുന്നത്. കമ്പനിയുടെ സ്വന്തം ജിയോ ഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ലാപ്ടോപ്പിനുള്ളത്.