ന്യൂഡൽഹി: വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വർദ്ധിപ്പിച്ചു. റീപോ നിരക്ക് 0.35 ശതമാനം ഉയർന്ന് 6.25 ശതമാനമായി. ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് ബാങ്കുകൾ വർദ്ധിപ്പിക്കും. പ്രതിമാസ തിരിച്ചടവ് (ഇഎംഐ) അല്ലെങ്കിൽ തിരിച്ചടവ് കാലയളവ് വർദ്ധിക്കും.