മുംബൈ: കൊടാക് മഹീന്ദ്ര ബാങ്കിനും ഇന്റസ്ഇന്റ് ബാങ്കിനും വൻ തുക പിഴ ചുമത്തി. റിസർവ് ബാങ്ക് ഒരു കോടി രൂപ വീതം പിഴയീടാക്കാൻ ഉത്തരവിട്ടു. ഇതിന് പുറമെ നാല് സഹകരണ ബാങ്കുകൾക്കും ശിക്ഷ വിധിച്ചിട്ടുണ്ട്.
കൊട്ടക് മഹീന്ദ്ര ബാങ്കും ഇന്റസ്ഇന്റ് ബാങ്കും 1.05 കോടി രൂപ വീതം പിഴയടയ്ക്കണം. 2014 ലെ ഡിപ്പോസിറ്റർ എഡ്യൂക്കേഷൻ ആൻഡ് അവയർനെസ് ഫണ്ട് സ്കീം പ്രകാരമുളള നിർദ്ദേശങ്ങൾ ലംഘിച്ചതിനാണ് കൊടാക് മഹീന്ദ്ര ബാങ്കിന് പിഴ ചുമത്തിയത്. ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കുന്നതിലും ബാങ്ക് പരാജയപ്പെട്ടു.
കെവൈസി മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നതാണ് ഇന്റസ്ഇന്റ് ബാങ്കിനെതിരായ കുറ്റം. നവജീവൻ സഹകരണ ബാങ്ക്, ബാലാങ്കിർ ജില്ലാ സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ബാലാങ്കിർ ധകുരിത കോ-ഓപ്പറേറ്റീവ് ബാങ്ക് കൊൽക്കത്ത, പഴനി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് എന്നിവയ്ക്കാണ് ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം രൂപ വരെ പിഴ ചുമത്തിയത്.