തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരിൽ ഒരാളാണ് രശ്മിക മന്ദാന. നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള രശ്മിക ഭാഷ ഭേദമന്യേ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. രശ്മികയുടെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രത്തിൻ്റെ വാർത്തകളാണ് പുറത്ത് വരുന്നത്. ഹോളിവുഡ് ആക്ഷൻ ചിത്രമായ ‘റാമ്പോ: ലാസ്റ്റ് ബ്ലഡി”ന്റെ ബോളിവുഡ് റീമേക്കിൽ രശ്മിക അഭിനയിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ബോളിവുഡ് ചിത്രത്തിൽ ടൈഗർ ഷ്രോഫിന്‍റെ നായികയായാകും രശ്മിക അഭിനയിക്കുക. രോഹിത് ധവാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ രശ്മിക മന്ദാനയുടെ പങ്കാളിത്തം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. രശ്മികയുടെ ആദ്യ ബോളിവുഡ് ചിത്രം ‘ഗുഡ്ബൈ’ റിലീസിന് തയ്യാറെടുക്കുന്നതിനിടെയാണ് പുതിയ വാർത്തകൾ പുറത്തുവരുന്നത്.
‘ചില്ലര്‍ പാര്‍ട്ടി’യും ‘ക്വീനു’മൊക്കെ ഒരുക്കിയ വികാസ് ബാല്‍ ആണ് ഗുഡ്‍ബൈ ചിത്രം സംവിധാനം ചെയ്യുന്നത്. വികാസാണ് ചിത്രത്തിന്‍റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. നീന ഗുപ്ത, സുനിൽ ഗ്രോവർ, പാവൈല്‍ ഗുലാത്തി, ഷിവിന്‍ നരംഗ്, സാഹില്‍ മെഹ്‍ത, അഭിഷേക് ഖാന്‍, എല്ലി അവ്‍റാം, ടീട്ടു വര്‍മ്മ, പായല്‍ ഥാപ്പ, രജ്‍നി ബസുമടരി, ഷയാങ്ക് ശുക്ല, ഹന്‍സ സിംഗ് എന്നിവരും അഭിനയിക്കുന്നു.