രാജ്യം രാജ്യസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ്. 15 സംസ്ഥാനങ്ങളിലായി ഒഴിവുകളുണ്ട്. ജൂൺ 10ന് നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ 55 രാജ്യസഭാംഗങ്ങൾ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഇതിൽ 11 അംഗങ്ങൾ കോണ്‍ഗ്രസില്‍ നിന്നായിരിക്കും. 20 പേർ ബി.ജെ.പിയിൽ നിന്നുള്ളവരാണ്. ബി.ജെ.പിക്ക് ഇത്തവണ ചില സീറ്റുകൾ നഷ്ടമാകും. എന്നാൽ ഉത്തർപ്രദേശിൽ അടുത്തിടെ നേടിയ വിജയം ബി.ജെ.പിയെ സംഖ്യ വീണ്ടെടുക്കാൻ സഹായിക്കും.
ഈ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിന് രാജ്യസഭയിൽ 30ലധികം അംഗങ്ങളുണ്ടാകും. നാൽ സംസ്ഥാനങ്ങളിലെ സീറ്റുകൾ ബിജെപിക്ക് നഷ്ടമാകും. എന്നാൽ യുപിയിൽ വോട്ടെടുപ്പ് നടക്കുന്ന 11 സീറ്റുകളിൽ എട്ടിലും ബിജെപി വിജയിക്കാനാണ് സാധ്യത. പ്രമുഖ നേതാക്കളുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്.