കോൺഗ്രസും ബിജെപിയും തമ്മിൽ പുതിയ പോരാട്ടത്തിനു തുടക്കം. രാഹുൽ ഗാന്ധിയുടെ യുകെ സന്ദർശനത്തെച്ചൊല്ലിയാണ് തർക്കം ആരംഭിച്ചിരിക്കുന്നത്. രാഹുലിന്റെ യാത്ര അനുവദനീയമല്ലെന്നാണ് റിപ്പോർട്ട്. ലേബർ പാർട്ടിയിലെ പ്രമുഖ നേതാവായ ജെറമി കോർബിനുമായും രാഹുൽ കൂടിക്കാഴ്ച നടത്തി.
ഇതോടെയാണ് രാഹുലിന്റെ യാത്രയെച്ചൊല്ലി വാക്പോർ ആരംഭിച്ചത്. എല്ലാ എംപിമാരും വിദേശത്തേക്ക് പോകുന്നതിൻ മുമ്പ് കേന്ദ്രസർക്കാരിന്റെ അനുമതി തേടുന്നു. എന്നാൽ രാഹുൽ ഗാന്ധി ഇതുവരെ അനുമതി വാങ്ങിയിട്ടില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ സൂചന.