രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ‘ആർആർആർ’ വലിയ വിജയമായിരുന്നു. ചിത്രം 1000 കോടിയിലധികം രൂപ കളക്ട് ചെയ്യുകയും നിരവധി പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയും ചെയ്തു. ഒടിടിയിലും വിജയ യാത്ര തുടരുകയാണ് ചിത്രം.ഇപ്പോൾ ചിത്രം ആഗോളതലത്തിൽ നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും ജനപ്രിയ ഇന്ത്യൻ ചിത്രമായി മാറി. നെറ്റ്ഫ്ലിക്സ് തന്നെയാണ് വിവരം പുറത്തുവിട്ടത്.
തിയേറ്റർ റിലീസ് ചെയ്ത് രണ്ട് മാസത്തിന് ശേഷമാണ് ഒടിടിയിലേക്കുള്ള പ്രവേശനം. മൂന്ന് മണിക്കൂറിലധികം ദൈർഘ്യമുള്ള ചിത്രം 4.5 കോടിയിലധികം മണിക്കൂറാണ് ലോകമെമ്പാടും കണ്ടത്.