വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സപ്തഹയജ്ഞത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ മുൻ പൂഞ്ഞാർ എംഎൽഎ പി.സി ജോർജ് ചോദ്യം ചെയ്യലിന് ഹാജരായേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പാലാരിവട്ടം പോലീസിൽ നിന്ന് പിസി ജോർജിന് നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഇന്ന് തന്നെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്നാണ് സൂചന.
ഓഗസ്റ്റ് എട്ടിൻ പി.സി ജോർജ് നടത്തിയ പ്രസംഗം മതവിദ്വേഷം വളർത്തുന്നുവെന്ന ആരോപണത്തെ തുടർന്നാണ് പാലാരിവട്ടം പൊലീസ് സ്വമേധയാ കേസെടുത്തത്. കേസിൽ ഉപാധികളോടെ പി.സി ജോർജിൻ തിങ്കളാഴ്ച ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. അതുവരെ പരസ്യപ്രസ്താവനകൾ പാടില്ലെന്നും പൊതുചടങ്ങുകളിൽ പങ്കെടുക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിൻ പിസി ജോർജ് ഹാജരായേക്കും