Spread the love

ക്വാഡ് രാഷ്ട്രത്തലവൻമാർ തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നതിനിടെ ചൈനയും റഷ്യയും സംയുക്തമായി തങ്ങളുടെ വ്യോമാതിർത്തിക്ക് സമീപം ജെറ്റുകൾ പറത്തുന്നതിനെ ജപ്പാൻ പ്രതിരോധ മന്ത്രി നൊബുവോ കിഷി അപലപിച്ചു. ചൈനയുടെയും റഷ്യയുടെയും നടപടികൾ ന്യായീകരിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. നവംബറിൻ ശേഷം ഇത് നാലാം തവണയാണ് ചൈനയും റഷ്യയും ജപ്പാൻ സമീപം വിമാനങ്ങൾ പറത്തുന്നത്.

ക്വാഡ് രാജ്യങ്ങളുടെ തലവൻമാരായ യുഎസ്, ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ തലവൻമാർ പ്രാദേശിക സുരക്ഷയെക്കുറിച്ച് ചർച്ച ചെയ്യുന്ന സമയത്താണ് വിമാനങ്ങൾ ജാപ്പനീസ് വ്യോമാതിർത്തിക്ക് സമീപം പറന്നുയർന്നത്. എന്നാൽ വിമാനങ്ങൾ ജപ്പാൻറെ വ്യോമാതിർത്തിയിൽ പ്രവേശിച്ചിട്ടില്ലെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

രണ്ട് ചൈനീസ് ബോംബർ വിമാനങ്ങളും രണ്ട് റഷ്യൻ ബോംബർമാരും ജപ്പാൻ കടൽ കടന്ന് കിഴക്കൻ ചൈനാ കടലിലേക്ക് പോയതായി ജപ്പാൻ പ്രതിരോധ മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. പിന്നീട് മറ്റ് രണ്ട് ചൈനീസ് ബോംബർമാരും രണ്ട് റഷ്യൻ ബോംബർമാരും ഒരുമിച്ച് പസഫിക് സമുദ്രത്തിലേക്ക് നീങ്ങി, കിഷി കൂട്ടിച്ചേർത്തു. കൂടാതെ, ജാപ്പനീസ് വ്യോമാതിർത്തിയിൽ ഒരു റഷ്യൻ ഇൻറലിജൻസ് ശേഖരിക്കുന്ന വിമാനം പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും ക്വാഡ് ഉച്ചകോടിക്കിടെയുള്ള ഈ നീക്കങ്ങൾ പ്രകോപനപരമാണെന്നും കിഷി കൂട്ടിച്ചേർത്തു.

By newsten