Spread the love

ഖത്തർ : ലോകകപ്പ് മത്സരങ്ങൾക്കുള്ള ടിക്കറ്റ് ലഭിച്ചവർക്ക് പണമടയ്ക്കാനുള്ള സമയപരിധി നീട്ടി. സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് തീരുമാനം. പണമടയ്ക്കുന്നതിനുള്ള പുതിയ പരിധി ഫിഫ വ്യക്തമാക്കിയിട്ടില്ല.

ടിക്കറ്റ് വിൽപ്പനയുടെ രണ്ടാം ഘട്ടത്തിൽ ടിക്കറ്റ് ലഭിച്ചവർക്ക് ഇന്ന് വരെ പണമടയ്ക്കാൻ സമയം അനുവദിച്ചിരുന്നു. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ കാരണം അവരിൽ ഭൂരിഭാഗം പേർക്കും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പണമടയ്ക്കാൻ കഴിഞ്ഞില്ല.

ഈ സാഹചര്യത്തിലാണ് റാൻഡം നറുക്കെടുപ്പിലൂടെ ടിക്കറ്റ് ലഭിച്ചവർക്ക് പണം നൽകാനുള്ള സമയം നീട്ടിയത്. ഇതോടെ ടിക്കറ്റ് അസാധുവാകുമോ എന്ന ആരാധകരുടെ ആശങ്കയും അവസാനിച്ചു. ഏപ്രിൽ 5 മുതൽ 28 വരെ നീണ്ടുനിന്ന രണ്ടാം ഘട്ട ടിക്കറ്റ് ബുക്കിംഗിൽ 2.35 കോടി ടിക്കറ്റുകൾക്ക് ആവശ്യക്കാരുണ്ടായിരുന്നു. എട്ട് ലക്ഷം ടിക്കറ്റുകളാണ് ആദ്യ ഘട്ടത്തിൽ വിറ്റഴിച്ചത്.

By newsten