പ്രശസ്ത പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസവാലയുടെ (28) കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ലോറൻസ് ബിഷ്ണോയ് സംഘവുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്.
അതേസമയം പ്രതികൾ എത്തിയെന്ന് സംശയിക്കുന്ന മൂന്ന് വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുകൾ ഇന്നലെ കണ്ടെടുത്തു. ഈ നമ്പർ പ്ലേറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. അതേസമയം, സിദ്ദു കൊല്ലപ്പെടുന്നതിൻ തൊട്ടുമുമ്പ് രണ്ട് കാറുകൾ സിദ്ദുവിൻറെ വാഹനത്തെ പിന്തുടർന്നതിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സിദ്ദുവിൻറെ വാഹനത്തിൻ പിറകിൽ കാറുകൾ പിന്തുടരുന്നത് ദൃശ്യങ്ങളിൽ കാണാം.
കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുണ്ടയാണ് സിദ്ദുവിനെ വെടിവച്ച് കൊന്നതെന്ന് പോലീസ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഗുണ്ടകൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് ആക്രമണത്തിൻ കാരണം. ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൻ കൊലപാതകത്തിൽ പങ്കുണ്ടെന്നും കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുണ്ടാസംഘമാണ് ആക്രമണത്തിൻറെ ഉത്തരവാദിത്തം ഏറ്റെടുത്തതെന്നും പഞ്ചാബ് ഡിജിപി വികെ ബഹ്റ നേരത്തെ വ്യക്തമാക്കിയിരുന്നു.