Spread the love

അഭിലാഷ ബാരക് ഇന്ത്യൻ കരസേനയിലെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റായി. നാസിക്കിലെ കോംബാറ്റ് ആർമി ഏവിയേഷൻ ട്രെയിനിംഗ് സ്കൂളിൽ ഒരു വർഷം നീണ്ട കോഴ്സ് പൂർത്തിയാക്കിയ ക്യാപ്റ്റൻ അഭിലാഷ ബറാക്ക്, ഹെലികോപ്റ്റർ പൈലറ്റായി ആർമി ഏവിയേഷൻ കോർപ്സിൽ ചേരുന്ന ആദ്യ വനിതയായിരിക്കുന്നു. ഹരിയാന സ്വദേശിയായ ബരാക്ക് വിരമിച്ച കേണലിന്റെ മകളാണ്. 2018 സെപ്റ്റംബറിലാണ് അഭിലാഷ ആർമി എയർ ഡിഫൻസ് കോർപ്സിൽ ചേർന്നത്.

ഹിമാചൽ പ്രദേശിലെ സനാവർ ലോറൻസ് സ്കൂളിലെ പഠനത്തിനുശേഷം ഡൽഹി സാങ്കേതിക സർവകലാശാലയിൽ നിന്ന് ബിടെക് ബിരുദം പൂർത്തിയാക്കി.

By newsten