രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ 424 പേരുടെ സുരക്ഷാ അകമ്പടി പഞ്ചാബ് സർക്കാർ പിൻവലിച്ചു. രാഷ്ട്രീയ, മതനേതാക്കളുടെയും വിരമിച്ച പൊലീസ് ഉദ്യോഗസ്ഥൻറെയും സുരക്ഷയാണ് പിൻവലിച്ചത്.
സുരക്ഷാചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഉടൻ തിരിച്ചെത്താൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാന സായുധ സേനയിലെ സ്പെഷ്യൽ ഡി.ജി.പിക്ക് റിപ്പോർട്ട് നൽകാൻ പൊലീസുകാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മുൻ മന്ത്രിമാർ ഉൾപ്പെടെ 184 പേരുടെ സുരക്ഷ നേരത്തെ പഞ്ചാബ് സർക്കാർ പിന്വലിച്ചിരുന്നു. അകാലിദൾ എംപി ഹർസിമ്രത് കൗർ ബാദൽ, പഞ്ചാബ് കോൺഗ്രസ് മുൻ പ്രസിഡൻറ് സുനിൽ ജാഖർ എന്നിവരുടെ സുരക്ഷയും പിന്വലിച്ചു. ഇതിൽ അഞ്ചെണ്ണത്തിൻ ഇസഡ് കാറ്റഗറി സുരക്ഷയും ബാക്കി മൂന്ന് പേർക്ക് വൈ++ സുരക്ഷയും ഉണ്ടായിരുന്നു. 127 പോലീസുകാരും ഒമ്പത് വാഹനങ്ങളുമാണ് ഇവർ ക്ക് അകമ്പടി സേവിച്ചത്.