രാജ്യത്ത് പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം നിയന്ത്രിക്കുന്ന മുൻസിപ്പാലിറ്റി മന്ത്രാലയത്തിന്റെ കരട് തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകി.
പരിസ്ഥിതി സംരക്ഷണം, മാലിന്യപുനരുപയോഗത്തിൽ മികച്ച നിക്ഷേപം എന്നീ തന്ത്രപ്രധാന ലക്ഷ്യങ്ങളോടെയാണ് കരട് പ്രമേയം വരുന്നത്. പ്രമേയം അനുസരിച്ച്, സ്ഥാപനങ്ങൾ, കമ്പനികൾ, ഷോപ്പിംഗ് സെന്ററുകൾ എന്നിവ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്.
ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം ഒന്നിലധികം തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ, ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക് ബാഗുകൾ, പേപ്പർ അല്ലെങ്കിൽ ‘നെയ്ത’ ബാഗുകൾ, മറ്റ് ബയോഡീഗ്രേഡബിൾ ഇനങ്ങൾ എന്നിവ ഉപയോഗിക്കണം.