Spread the love

രജനീകാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രം ‘ജയിലർ’റിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. രജനീകാന്തിന്റെ 169-മത്തെ ചിത്രമാണിത്.

ബീസ്റ്റിനു ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ്. സൺ പിക്ചേഴ്സിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടത്. നെൽസൺ തന്നെ തിരക്കഥയെഴുതുന്ന ചിത്രത്തിന് അനിരുദ്ധാണ് സംഗീതം ഒരുക്കുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ, സൂപ്പർസ്റ്റാർ ചിത്രത്തിൽ ഒരു ജയിലറിന്റെ വേഷം അവതിപ്പിക്കുന്നു. പ്രിയങ്ക മോഹൻ, രമ്യ കൃഷ്ണൻ എന്നിവർക്കൊപ്പം ഐശ്വര്യ റായിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശിവ കാർത്തികേയൻ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുമെന്നും അഭ്യൂഹങ്ങളുണ്ട്.

By newsten