Spread the love

ജോര്‍ദാന്‍: ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസ്സി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ജോർദാൻ ഷെഡ്യൂൾ പൂർത്തിയായി. നജീബ് എന്ന പ്രവാസി കഥാപാത്രത്തെയാണ് ആടുജീവിതത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് കെ.യു.മോഹനനും സൗണ്ട് മിക്സിംഗ് കൈകാര്യം ചെയ്യുന്നത് റസൂൽ പൂക്കുട്ടിയുമാണ്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും ഗാനങ്ങളും ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ എ.ആർ.റഹ്മാനാണ്. എ. ശ്രീകർ പ്രസാദാണ് എഡിറ്റർ. പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ചിത്രം നിർമ്മിക്കുന്നത് കെജിഎ ഫിലിംസിന്റെ ബാനറിൽ കെജി എബ്രഹാം ആണ്.

By newsten