Spread the love

നവാഗതനായ ഡിനോയ് നായകനായി അഭിനയിച്ച ചിത്രമാണ് ‘പത്രോസിന്റെ പടുപ്പുകൾ’.  മാർച്ച് 18 ന് ക്ലീൻ യു സർട്ടിഫിക്കറ്റോടെ റിലീസ് ചെയ്ത ഈ ചിത്രം നവാഗതനായ അഫ്സൽ അബ്ദുൾ ലത്തീഫ് സംവിധാനം ചെയ്ത് മരിക്കാർ എന്റർടെയ്ൻമെന്റ്സ് നിർമ്മിച്ചിരിക്കുന്നു . ഡിനോയ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷറഫുദ്ദീനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇപ്പോൾ ചിത്രം ഒടിടി റിലീസിനു തയ്യാറെടുക്കുകയാണ്. സുരേഷ് കൃഷ്ണ, ജോണി ആന്റണി , നന്ദു, എം ആർ ഗോപകുമാർ, ശബരീഷ് വർമ്മ, അഭിറാം, സിബി തോമസ്, ശ്യാം മോഹനൻ, രാഹുൽ, അജയ് ജോളി ചിറയത്ത്, ഷൈനി സാറാ നീനു, അനഘ, ബേബി, ആലീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. എറണാകുളത്തെ വൈപ്പിനിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ഒ.പി.എം ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജയേഷ് മോഹനും, സംഗീതം ജേക്ക് ബിജോയിയും നിർവഹിക്കുന്നു.

By newsten