ടി20 ലോകകപ്പിൽ പാകിസ്ഥാൻ ഫൈനലിൽ. ഇന്ന് നടന്ന ആവേശകരമായ സെമി ഫൈനലിൽ ന്യൂസിലൻഡിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചാണ് പാകിസ്ഥാൻ ഫൈനലിലേക്ക് യോഗ്യത നേടിയത്. സ്കോർ – ന്യൂസിലൻഡ് 152/4, പാകിസ്ഥാൻ 153/7. നാളെ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനലിലെ വിജയിയെ പാകിസ്ഥാൻ ഫൈനലിൽ നേരിടും.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 4 വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്തു. ഷഹീൻ അഫ്രീദി ഉൾപ്പെടെയുള്ള പാക് ബൗളർമാർ ന്യൂസിലൻഡിനെ വലിയ സ്കോർ നേടുന്നതിൽ നിന്ന് തടയുന്നതിൽ നിർണായക പങ്കുവഹിച്ചു. ന്യൂസിലൻഡിനായി ഡാരിൽ മിച്ചൽ അർധസെഞ്ച്വറി നേടി.
153 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് മികച്ച തുടക്കമാണ് ലഭിച്ചത്. ക്യാപ്റ്റൻ ബാബർ അസമും മുഹമ്മദ് റിസ്വാനും ചേർന്ന് 105 റൺസിൻ്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. പിന്നീട് ബാബർ 53 റൺസ് എടുത്ത് പുറത്തായി. ഈ ലോകകപ്പിൽ ബാബറിന്‍റെ ആദ്യ അർധസെഞ്ചുറിയാണിത്.