Spread the love

നവാഗത സംവിധായകൻ നിതിൻ ലൂക്കോസിന്റെ ‘പക’ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രം ജൂലൈ 7 ന് സോണി ലിവിൽ റിലീസ് ചെയ്യും. സോണി ലിവിന്റെ യൂട്യൂബ് ചാനലിൽ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ടൊറന്റോ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രണ്ട് ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാണ് പക. ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ ഡിസ്കവറി വിഭാഗത്തിൽ ഇത് പ്രദർശിപ്പിച്ചു.

നിതിൻ ലൂക്കോസ് തന്നെയാണ് ‘പക’യുടെ തിരക്കഥയെഴുതിയിരിക്കുന്നത്. അനുരാഗ് കശ്യപും രാജ് രചകൊണ്ടയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീകാന്ത് കബോത്തുവാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

By newsten