Spread the love

സംസ്ഥാനത്ത് നാളെ മുതൽ പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ ഓൺലൈൻ വഴിയുള്ള ഡിജിറ്റൽ ക്ലാസുകൾ തടസ്സമില്ലാതെ തുടരുമെന്ന് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്തെ മന്ത്രിയുടെ വസതിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിയുടെ വാർത്താസമ്മേളനത്തിൽ നിന്ന്; നാളെ മുതൽ 42 ലക്ഷത്തിലധികം കുട്ടികളാണ് സ്കൂളുകളിലെത്തുന്നത്. കൊവിഡിന്റെ അതിതീവ്ര ഘട്ടം അവസാനിച്ചുവെന്നാണ് അനുമാനം. ശാസ്ത്രീയമായ കണക്കുകൂട്ടലുകളിലും പ്രവർത്തനങ്ങളിലും ഞങ്ങൾ മുന്നേറുകയാണ്.

പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിൽ 2022-23 സാമ്പത്തിക വർഷത്തിൽ നടപ്പാക്കിയ പദ്ധതികൾക്കായി സർക്കാർ തലത്തിൽ നൽകിയ ഭരണാനുമതിയുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു. ഭരണാനുമതിക്കായി ആകെ 312.88 കോടി രൂപ അനുവദിച്ചു. 

വകുപ്പുതലത്തിൽ വിവിധ പദ്ധതികൾക്കായി 44.08 കോടി രൂപയും 36 കോടി രൂപയുടെ ഭരണാനുമതിയും അനുവദിച്ചു.

By newsten