തിരുവമ്പാടി വാപ്പാട്ട് പേനക്കാവിനടുത്ത് താഴെയാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. തലയോട്ടിയും അസ്ഥികളും വനപ്രദേശത്ത് നിന്ന് കണ്ടെത്തി. സമീപത്തെ മരത്തിൽ കെട്ടിയിരുന്ന തേയ്മാനം പിടിച്ച തുണിയും ഉണ്ടായിരുന്നു. മൃതദേഹാവശിഷ്ടങ്ങൾ ക്ക് മാസങ്ങൾ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്.
ശനിയാഴ്ച വൈകീട്ട് ആറുമണിയോടെ റബ്ബർ എസ്റ്റേറ്റിൽ വിറക് ശേഖരിക്കാൻ പോയയാളാണ് അസ്ഥികളും തലയോട്ടിയും ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.