ജമ്മു കശ്മീരിൽ യൂട്യൂബ് താരത്തെ ഭീകരർ വെടിവെച്ചു കൊന്നു. കശ്മീരിലെ ബുദ്ഗാം സ്വദേശിയായ അമ്രീൻ ഭട്ട് (35) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. യുവതിയുടെ അനന്തരവനായ 10 വയസുകാരനും വെടിവെപ്പിൽ പരിക്കേറ്റു. ലഷ്കർ ഇ ത്വയ്ബ ഭീകരരാണ് ആക്രമണത്തിൻ പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
രാത്രി എട്ട് മണിയോടെ മൂന്ന് ഭീകരർ അംറീൻറെ വീട്ടിലെത്തി വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. അമ്രീൻറെ മരുമകനായ 10 വയസ്സുകാരൻറെ കൈക്കാണ് വെടിയേറ്റത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വെടിവെപ്പിനെ തുടർന്ന് പൊലീസ് പ്രദേശം വളഞ്ഞു. അക്രമികൾ ക്കായി തെരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.