ഇൻഫോസിസ് സിഇഒ സലീല്‍ പരീഖിന്റെ ശമ്പളത്തില്‍ 88 ശതമാനം വര്‍ധന. പരീഖിന്റെ വാർഷിക ശമ്പളം 79.75 കോടി രൂപയായി ഉയർന്നു. 42 കോടി രൂപയില്‍ നിന്നാണ് ശമ്പളം വന്‍ തോതില്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന സിഇഒമാരുടെ പട്ടികയിൽ സലിൽ പരീഖ് ഒന്നാമതെത്തി. കമ്പനിയുടെ പ്രകടനം മെച്ചപ്പെട്ടതിനാൽ ഓഹരിയുടമകളുടെ അനുമതിയോടെ ജൂലൈ 2 മുതൽ ശമ്പള വർദ്ധനവ് നടപ്പാക്കുമെന്ന് ഇൻഫോസിസ് അറിയിച്ചു. 2022 സാമ്പത്തിക വർഷത്തിൽ പരീഖിൻറെ ടേക്ക് ഹോം ശമ്പളം 71 കോടി രൂപയായിരിക്കും. കോർപ്പറേറ്റുകൾ സാധാരണയായി ശമ്പളം വർദ്ധിപ്പിക്കുമ്പോൾ, ഇത്രയും വലിയ വർദ്ധനവ് അപൂർവമാണ്. നേരത്തെ സലിൽ പരേഖിനെ സിഇഒയായി നിലനിർത്താൻ ഇൻഫോസിസ് തീരുമാനിച്ചിരുന്നു. ജൂലൈ 1 മുതൽ അഞ്ച് വർഷത്തേക്കാണ് നിയമനം. ഇതിൻ പിന്നാലെയാണ് അദ്ദേഹത്തിൻറെ ശമ്പളവും വർധിപ്പിച്ചത്.