തൃക്കാക്കരയിൽ ബി.ജെ.പി സ്ഥാനാർത്ഥി എ.എൻ.രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടാൽ മണ്ഡലത്തിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ രംഗത്തുണ്ടാകുമെന്ന് സുരേഷ് ഗോപി. പി.ടി.യുടെ സ്വപ്നങ്ങൾ അനന്തരാവകാശി അല്ല സാക്ഷാത്കരിക്കണ്ടതെന്നും ആ വോട്ട് എ.എൻ.രാധാകൃഷ്ണന് നൽകണമെന്നും സുരേഷ് ഗോപി പറഞ്ഞു.
പി.സി ജോർജിനെ പിന്തുണയ്ക്കുന്ന ബി.ജെ.പിയെ കുറിച്ച് കെ.സുരേന്ദ്രനോട് ചോദിക്കണമെന്നും സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു. ക്രിസ്ത്യൻ സഭയുടെ സമ്മേളനം ഡൽഹിയിൽ നടക്കും. ഒരു മുഖ്യമന്ത്രിക്കും വിചാരിച്ചാൽ തന്നെ തടയാൻ കഴിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.