Spread the love

ടോവിനോ തോമസ് ചിത്രം ‘വാഷി’ ജൂണ് 17ന് പ്രദർശനത്തിനെത്തും. ചിത്രത്തിൻറെ ടീസർ ഇന്ന് വൈകിട്ട് 6 മണിക്ക് റിലീസ് ചെയ്യും.  വിഷ്ണു രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി സുരേഷും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം കീർത്തി മരക്കാറിലൂടെയാണ് മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. രേവതി കലാമന്ദിർ നിർമ്മിക്കുന്ന ചിത്രത്തിൻറെ ടൈറ്റിലും ഫസ്റ്റ് ലുക്കും മോഹൻലാലിൻറെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ജാനിസ് ചാക്കോ സൈമണ് തിരക്കഥയെഴുതുന്ന ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ വിഷ്ണു തന്നെയാണ്. റോബി വർഗീസ് രാജാണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. മഹേഷ് നാരായണനാണ് ചിത്രത്തിൻറെ എഡിറ്റർ. വിനായക് ശശികുമാറിൻറെ വരികൾക്ക് കൈലാസ് മേനോൻ സംഗീതം പകരുന്നു.

By newsten