Spread the love

മലയാളത്തിന്റെ പ്രിയതാരം സുരേഷ് ഗോപിക്ക് ഇന്ന് 64-ാം ജൻമദിനം. നിരവധി ആരാധകരും സഹപ്രവർത്തകരും തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് ജന്മദിനാശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ രംഗത്തെത്തി.

ജോണി ആന്റണി, ഷാജി കൈലാസ്, മേജർ രവി തുടങ്ങിയവരും സിനിമാ മേഖലയിലെ സുരേഷ് ഗോപിയുടെ അടുത്ത സുഹൃത്തുക്കളും അദ്ദേഹത്തിന് ആശംസകൾ നേർന്നു.

രാഷ്ട്രീയത്തിൽ സജീവമായതോടെ സിനിമയിൽ നിന്ന് ഒരു ഇടവേളയ്ക്ക് ശേഷം അദ്ദേഹം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയതിന്റെ ആവേശത്തിലാണ് ആരാധകർ. ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിൻ്റെ ഒരു പുതിയ ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്.

By newsten